Sectors of Intervention
മത്സ്യ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമ്മാണവും പരിശീലനവും നബാർഡിന്റെ നേതൃത്വത്തിൽ കയ്റോസിൽ കണ്ണൂരിൽ വച്ച് നടത്തി കണ്ണൂർ: നബാർഡിന്റെ നേതൃത്വത്തിൽ കയ്റോസിൽ വനിതാ സ്വയംസഹായ സംഘാംഗങ്ങൾക്കായി മത്സ്യ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമ്മാണവും പരിശീലനവും ആസ്പദമാക്കിയുള്ള 15 ദിവസത്തെ MEDP പരിശീലന പരിപാടിക്ക് തുടക്കമായി. കണ്ണൂർ MLA. T O മോഹനൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. രാവിലെ 10.30ന് ആരംഭിച്ച ചടങ്ങിൽ കയ്‌റോസ് ജനറൽ കോ-ഓർഡിനേറ്റർ കെ. വി. ചന്ദ്രൻ സ്വാഗതം ആശംസിച്ചു. കയ്‌റോസ് ഡയറക്ടർ ഫാ. ജോർജ് മാത്യു അദ്ധ്യക്ഷത വഹിച്ചു. നബാർഡ് കണ്ണൂർ ജില്ലാ ഡെവലപ്പ്മെന്റ് മാനേജർ (DDM) ശ്രീ ജിഷി മോൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. മത്സ്യഫെഡ് പ്രോജക്ട് ഓഫീസർ ശ്രീമതി വൈദേഹി കെ. പ്രോഗ്രാമിന് ആശംസ അർപ്പിച്ചു സംസാരിച്ചു. കയ്റോസ് HR മാനേജർ പി. ജെ. ഫ്രാൻസിസ് നന്ദി രേഖപ്പെടുത്തി. 15 ദിവസത്തെ പരിശീലനത്തിന് ഷെഫ് സറീന മഹബൂബ് നേതൃത്വം നൽകും. സ്ത്രീകളിൽ സംരംഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ നബാർഡും കയ്റോസും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലനത്തിലൂടെ മൂല്യവർധിത മത്സ്യ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രായോഗികവും സൈദ്ധാന്തികവുമായ അറിവ് നൽകും. പരിശീലനത്തിലൂടെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കുകയും അവർ നിർമ്മിക്കുന്ന മത്സ്യ ഉൽപന്നങ്ങൾ വിപണിയിലെത്തിച്ച് സ്ഥിരവരുമാനവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.