Description
കാരിത്താസ് ഇന്ത്യയും, കേരള സോഷ്യൽ സർവീസ് ഫോറവും, കയ്‌റോസ്
കണ്ണൂരും സംയുക്തമായി നടപ്പിലാക്കി വരുന്ന സജീവം ലഹരി വിരുദ്ധ
പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലാ സ്കൂളുകളിലെ ഹെഡ്മാസ്റ്റർ /ഹെഡ്
മിസ്ട്രെസ് മാർക്കും, പ്രിൻസിപ്പൽമാർക്കുമായി വിദ്യാർഥികളിലെ ലഹരി
ഉപയോഗത്തെ കുറിച്ചും, ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ എങ്ങനെ
തിരിച്ചറിയാനാകും എന്നതിനെക്കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസ്,
22.09.2023 ന് രാവിലെ 10.30 ന് കയ്‌റോസ് ട്രെയിനിങ് ഹാളിൽ വച്ച് നടത്തപ്പെട്ടു.
കണ്ണൂർ രൂപത വികാരി ജനറൽ മോൺ. ഡോ. ക്ലാരൻസ് പാലിയത്തിന്റെ
അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി, ഇരിക്കൂർ നിയോജക മണ്ഡലം ബഹു. എം.
എൽ. എ അഡ്വക്കേറ്റ് സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ ഡ്രീം
പ്രൊജക്റ്റ് ഡയറക്ടർ റവ. ഫാ. സോജൻ പനച്ചിക്കൽ, ആശസകൾ നേർന്ന്
സംസാരിച്ചു. കയ്റോസ് ഡയറക്ടർ റവ. ഫാ. ജോർജ് മാത്യു എല്ലാവരെയും
സ്വാഗതം ചെയ്തു. കണ്ണൂർ ഹൃദയറാം ഗ്രൂപ്പ് ഓഫ് കൗൺസിലിംഗ്
സെന്ററിലെ പ്രോഗ്രാം കോർഡിനേറ്ററും, മോട്ടിവേഷണൽ ട്രെയിനറുമായ ശ്രീ.
നിഖിൽ എം. വി. ക്ലാസ്സ് എടുത്തു. കയ്റോസ് പ്രൊജക്റ്റ് മാനേജർ ശ്രീ. ചന്ദ്രൻ
കെ. വി നന്ദി പ്രകാശിപ്പിച്ചു. കയ്റോസ് സ്റ്റാഫ് അംഗങ്ങളും, സെന്റ്. ജോസഫ്
കോളേജ് സോഷ്യൽ വർക്ക് വിദ്യാർത്ഥികകളും പ്രോഗ്രാമിന് നേതൃത്വം നൽകി.
60 ഓളം ആളുകൾ പങ്കെടുത്തു.